മുബാറക്ക് അൽ കബീറിൽ വിൽപ്പനക്കുവച്ചിരുന്ന 700 കിലോ പഴകിയ മാംസം പിടികൂടി.

  • 06/02/2021


കുവൈറ്റ് സിറ്റി : ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ഡിപ്പാർട്മെന്റ്   മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടത്തിയ   റാൻഡം പരിശോധനയുടെ ഭാഗമായി വിൽപ്പനക്കുവച്ചിരുന്ന 700 കിലോ പഴകിയ മാംസം പിടികൂടി. 

3 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമ  ലംഘനങ്ങളെത്തുടർന്ന്  സ്ഥാപനങ്ങൾ  അടച്ചുപൂട്ടാനുള്ള തീരുമാനം പുറപ്പെടുവിച്ചതായും അതോറിറ്റി അറിയിച്ചു.

കൂടാതെ  ആരോഗ്യ മാനദണ്ഡങ്ങൾ  ലംഘിക്കൽ, ഭക്ഷ്യവസ്തുക്കൾ തെറ്റായി തയ്യാറാക്കൽ, പൊതു ശുചിത്വത്തോടുള്ള പ്രതിബദ്ധതയില്ലായ്മ, ഭക്ഷ്യവസ്തുക്കളുടെ മോശം സംഭരണം തുടങ്ങിയ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയതായും അതോറിറ്റി വ്യക്തമാക്കി. 

Related News