നാഷണൽ അസ്സെംബ്ളിക്കുമുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധം ; പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടു.

  • 06/02/2021


കുവൈറ്റ് സിറ്റി :  വർദ്ധിച്ചുവരുന്ന  കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈറ്റ് സർക്കാർ ഏർപ്പെടുത്തിയ  കോവിഡ്  നിയന്ത്രണങ്ങളുടെ  ഭാഗമായുള്ള  യാത്രാനിരോധനവും,  സലൂണുകളും സ്പാകളും പൂർണ്ണമായും  അടച്ചിടൽ അടക്കമുള്ള നടപടികളിൽ പ്രധിഷേധിച്ഛ് ഇന്ന് ഉച്ചക്ക്  ദേശിയ അസ്സെംബ്ളിയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനായി എത്തിയ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂറിസവും, സലൂൺ അസോസിയേഷൻ  പ്രതിനിധികളെയും   പോലീസ് നീക്കം ചെയ്തു.  

പ്രതിഷേധക്കാരെ തടയാനായി   സെയ്ഫ് പാലസ് മുതൽ അൽ വതയ ബീച്ച് വരെ നീളുന്ന എല്ലാ ബീച്ചുകളും ആഭ്യന്തര മന്ത്രാലയം അടച്ചിരുന്നു. കൂടാതെ നാഷണൽ അസ്സെംബ്ളിക്കുമുന്നിലും പ്രവേശം  തടഞ്ഞിരുന്നു.  പ്രധിഷേധവും ഒത്തു ചേരലുകളും  കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും, ഒത്തുചേരാൻ അനുമതിയില്ലെന്നും സുരക്ഷാ സേന പ്രതിഷേധക്കാരെ അറിയിച്ചു.  തുടർന്ന് പ്രതിഷേധക്കാർ ബാനറുകളുമായി  കുവൈറ്റ് ലോയേഴ്സ് അസോസിയേഷന് മുന്നിൽ ഒത്തുകൂടി.  സർക്കാരിന്റെ അടച്ചുപൂട്ടൽ നിർദ്ദേശം  തങ്ങൾ നിരസിക്കുന്നതായി പ്രതിഷേധക്കാർ വ്യക്തമാക്കി.  

ട്വിറ്ററിൽ തുടങ്ങിയ ഒരു ഹാഷ് ടാഗുമായി ചേർന്ന സംരംഭകർ  ഒരു വർഷത്തോളമായി തങ്ങൾ വലിയ നഷ്ടത്തിലാണെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും,  സർക്കാരിന്റെ മുന്നിൽ തങ്ങളുടെ പ്രശ്ങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  നാഷണൽ അസ്സെംബ്ളിക്ക് മുന്നിൽ കൂടിച്ചേരുന്നതെന്നും നേരത്തെ 
സ്ഥാപന ഉടമകൾ  സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 

Related News