കുവൈത്ത് വിസ കൊറോണ കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ മാത്രം: പ്രവാസികള്‍ക്ക് വീണ്ടും തിരച്ചടി

  • 06/02/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്കുള്ള എല്ലാ വിസകളും കൊറോണ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ  അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു .അതോടപ്പം   രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക്  ആവശ്യമായ എല്ലാ സൌകര്യങ്ങളും തൊഴിലുടമകള്‍ നല്‍കണമെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സാധുവായ വിസകള്‍ ഉള്ളവര്‍ക്ക് ആറ് മാസത്തെ സമയത്തിന് ശേഷവും രാജ്യത്ത് പ്രവേശിക്കാമെന്നും ഇത് സംബന്ധമായി  റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റും തമ്മില്‍ ഏകോപനം നടക്കുന്നതായും റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു. 

2020 മാർച്ച് 12 മുതല്‍  2021 ജനുവരി 10 വരെയുള്ള കാലയളവില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം വിദേശികളുടെ താമസ രേഖകള്‍ റദ്ദായതായി അദ്ദേഹം പറഞ്ഞു. യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനെ  തുടര്‍ന്ന് രാജ്യത്തേക്ക് തിരിച്ചു വരുവാന്‍ കഴിയാത്ത വിദേശി തൊഴിലാളികളുടെ വിസകളാണ് റദ്ദായവയില്‍ മിക്കതും. രാജ്യത്ത് നിലവില്‍ ഒരു വിസയും നല്‍കില്ലെന്നും  ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ജനറൽ ഹമദ് അൽ തവാല കൂട്ടിച്ചേര്‍ത്തു. 

Related News