കുവൈത്തിൽ 15 ആരോഗ്യകേന്ദ്രങ്ങൾക്കുകൂടി വാക്‌സിനേഷൻ അംഗീകാരം.

  • 06/02/2021


കുവൈറ്റ് സിറ്റി : കുവൈറ്റിലുടനീളമുള്ള 15 ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വദേശികൾക്കും വിദേശികൾക്കും  കോവിഡ് -19 വാക്‌സിനുകൾ  നൽകാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.  കുവൈത്തിലെ അഞ്ച് ആരോഗ്യ മേഖലകൾക്ക് മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾ വീതമാണ് നൽകിയിട്ടുള്ളത്. അൽ-നസീം, അൽ മസായൽ കേന്ദ്രങ്ങളിൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ  നാളെ ആരംഭിക്കുമെന്ന് ഡോ. അബ്ദുല്ല അൽ സനദ് പത്രക്കുറിപ്പിൽ അറിയിച്ചു.

മറ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നവ: ക്യാപിറ്റൽ : ഹമദ് അൽ ഹുമൈദി, ഷെയ്ഖ അൽ സദൈരവി, മുസീദ് ഹമദ് അൽ സലേ, സുലൈബിഖാട്ട്.

ഹവല്ലി മേഖല: അബ്ദുൾറഹ്മാൻ അൽ സൈദ്, അൽ സിദ്ദിഖ്, സാൽവ സ്പെഷ്യലിസ്റ്റ്.

ഫർവാനിയ : മുത്താബ് ഒബയ്ദ് അൽ-ഷല്ലാഹി, അൽ-അർദിയ അൽ-ഷമാലി, ഖൈതാൻ അൽ-ജനൗബി .

അൽ അഹ്മദി മേഖല: അൽ മസായേൽ, സബ അൽ അഹ്മദ് ആരോഗ്യ കേന്ദ്രം ഇ, ഈസ്റ്റ് അൽ അഹ്മദി.

ജഹ്‌റ മേഖല: അൽ-നസീം, ജാബർ അൽ അഹ്മദ് ഹെൽത്ത് സെന്റർ 1, അൽ നഹ്ദ.

വികലാംഗരുടെയും പ്രായമായവരുടെയും പരിചരണത്തിനായി മന്ത്രാലയം ഇതിനകം തന്നെ ഈ കേന്ദ്രങ്ങളിൽ വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ചില പൊതു, എണ്ണ മേഖല സ്ഥാപനങ്ങളിൽ മറ്റ്  ആരോഗ്യ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

Related News