കോവിഡ് രോഗികളുടെ വർദ്ധനവ് ; ലോക്ക്ഡൌൺ പരിഗണനയിൽ.

  • 07/02/2021


 കുവൈറ്റ് സിറ്റി:  കൊറോണ വൈറസ് അണുബാധയുടെ തോതിൽ അഭൂതപൂർവമായ വർധനയും തീവ്രപരിചരണത്തിലെ ഉയർന്ന തോതിലുള്ള നിരക്കും നടപടിക്രമങ്ങൾ ക്രമേണ കർശനമാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.  നിലവിലെ സാഹചര്യം വിലയിരുത്താനായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ മന്ത്രിസഭ നിരവധി നിർദ്ദേശങ്ങളും ശുപാർശകളും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ പുറപ്പെടുവിക്കുമെന്നാണ് വിവരം. ഫെബ്രുവരി 21 മുതൽ മാർച്ച് 7 വരെ രാത്രി 8:00 മുതൽ 5:00 വരെ ഭാഗിക ലോക്ക്ഡൗൺ ചുമത്തുക, സർക്കാർ മേഖലയിലെ ജോലിക്കാരുടെ ശതമാനം എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കുക എന്നിവയാണ് പ്രതീക്ഷിക്കുന്ന തീരുമാനങ്ങൾ.

വിമാനത്താവളം അടയ്ക്കുന്നതിനുള്ള ശുപാർശ ഇപ്പോഴും പട്ടികയിൽ ഉണ്ട്, ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനങ്ങൾ വ്യാഴാഴ്ച എടുക്കും. പൗരന്മാർക്കുള്ള നടപടികൾ ലഘൂകരിക്കാനുള്ള ശ്രമത്തിൽ, ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനും,  ഭാഗിക ലോക്ക് ഡൗണും നടപ്പാക്കി  14 ദിവസത്തേക്ക് വിമാനത്താവളം അടക്കാനുള്ള തീരുമാനം റദ്ദാക്കാനും സർക്കാർ ആലോചിക്കുന്നു.

ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് തീവ്രപരിചരണ വിഭാഗത്തിന്റെ നിരക്ക് 9 ൽ നിന്ന് 15 ശതമാനമായി ഉയർന്നുവെന്നും വൈറസ് ബാധിച്ച കിടപ്പ് രോഗികളുടെ  എണ്ണം 7 ൽ നിന്ന് 11 ശതമാനമായി വർദ്ധിച്ചതായും ഇത് രാജ്യത്തെ ആരോഗ്യ അധികൃതരിൽ ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും   ഇത് ലോക്ക് ഡൗണിലേക്ക്  വഴി തെളിക്കാം എന്നുമാണ് .പകർച്ചവ്യാധി പടരുന്നതിന് കാരണമാകുന്ന ഏതൊരു പ്രവർത്തനവും സർക്കാർ തടയുമെന്ന്  സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും മെഡിക്കൽ സ്റ്റാഫുകളുടെ  സമ്മർദ്ദം ഒഴിവാക്കുന്നതിനുമായി വേണ്ട വിധത്തിൽ തീരുമാനങ്ങൾ എടുക്കുമെന്നും അധികൃതർ പറയുന്നു . ഇതിന്റെ ഭാഗമായി റമദാൻ മാസത്തിലെ ഒത്തുചേരലും ആരാധനാലയങ്ങളിലെ പ്രാർത്ഥനയും ഒഴിവാക്കുമെന്നും സൂചിപ്പിച്ചു .

പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ,  ക്ലബ്ബുകളോടും, സ്പോർട്സ് ക്ലബ്ബുകളോടും  അവരുടെ കായിക പ്രവർത്തനങ്ങൾ ഒരു മാസത്തേക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, അതോറിറ്റി ഫോർ കൺസ്ട്രക്ഷൻ ആന്റ് മെയിന്റനൻസ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ഷെയ്ഖ് ഹമൂദ് അൽ മുബാറക്, മത്സര കായിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സഖർ അൽ മുല്ല എന്നിവരുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിലാണ് ഇക്കാര്യങ്ങൾ ചർച്ചചെയ്തത്.  കോവിഡ് -19 പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനുള്ള സമീപകാല മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നടന്ന അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

അതേസമയം, കൊറോണ വൈറസിനെതിരെ പോരാടാനുള്ള ദേശീയ കർമപദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ കോവിഡ് -19 വാക്സിൻ സ്വീകർത്താക്കളുടെ എണ്ണം കൂട്ടുന്നതിനായി ആരോഗ്യമേഖലയിലെ കൂടുതൽ പേർക്ക് വാക്‌സിൻ കൊടുക്കന്നതിനുള്ള പരിശീലനം നൽകുമെന്ന്     ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. പൊതുജനാരോഗ്യ മേഖലയിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് ബസ്താകിയുടെ മേൽനോട്ടത്തിലാണ് വാക്സിൻ സുരക്ഷിതമായി നൽകുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 
 
കുവൈത്തിൽ  കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങൾക്കും കര്‍ശന നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ദേശീയദിനാഘോഷങ്ങൾ ഉൾപ്പടെയുള്ള    എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും  സർക്കാർ വിലക്കിയിട്ടുണ്ട്,    എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കണമെന്നും  ഇത്തരം ഒത്തുചേരലുകൾ വീടുകളിലോ മറ്റു സ്വകാര്യ ഇടങ്ങളിലോ ആയാൽ പോലും ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു .

Related News