കുവൈത്തിലെ ക്ലാസിക് കാർ ഓണേഴ്‌സിന്റെ ഒത്തുചേരൽ; പോലീസ് തടഞ്ഞു.

  • 07/02/2021


കുവൈറ്റ് : ശനിയാഴ്ച കുവൈറ്റ് ടവറിനടുത്ത് ക്ലാസിക് കാർ പ്രേമികളുടെ ഒത്തുചേരൽ കുവൈറ്റ് പോലീസ് പിരിച്ചുവിട്ടു. കുവൈത്തിൽ എല്ലാവർഷവും നടക്കാറുള്ള ക്‌ളാസ്സിക് കാറുകളുടെ പ്രദർശനവും ഒത്തുചേരലുമാണ് ഇന്നലെ പോലീസ് തടഞ്ഞത്, നിരവധി ക്ലാസിക് കാർ പ്രേമികളാണ് കുവൈത്ത് ടവറിനുസമീപം  തങ്ങളുടെ ക്ലാസിക് കാറുകളുമായി എത്തിച്ചേർന്നത് . അതോടൊപ്പം കാറുകൾ കാണാൻ നിരവധി ആളുകളും സ്ഥലത്തു തടിച്ചുകൂടി ഇതേ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തി ആളുകളെ പിരിച്ചുവിട്ടത് , കുവൈത്തിലെ നിലവിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്  ഒത്തു ചേരലുകളും കൂട്ടം കൂടലും സർക്കാർ നിരോധിച്ചിരിക്കുകയാണ് . 

Related News