3 മാസത്തിനുള്ളിൽ എല്ലാ സ്വദേശികൾക്കും പ്രതിരോധ കുത്തിവയ്പ് നല്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി Dr. ബാസിൽ അൽ സബ.

  • 07/02/2021


കുവൈറ്റ് : 3 മാസത്തിനുള്ളിൽ എല്ലാ സ്വദേശികൾക്കും പ്രതിരോധ കുത്തിവയ്പ് നല്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി Dr. ബാസിൽ അൽ സബ.  ആവശ്യമായ അളവിൽ വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ കൊറോണ വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗം  പേർക്കും  അടുത്ത സെപ്റ്റംബറോടെ വാക്സിനേഷൻ നൽകാണാനാകുമെന്ന്   പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ.

പ്രതിരോധ വാക്‌സിനുകൾക്ക്  ആഗോള ദൗര്ലഭ്യമുണ്ടെന്ന്  വാക്സിനേഷനായി ഇന്ന് പ്രവർത്തനം ആരംഭിച്ച അൽ മസായൽ സെന്റർ സന്ദർശന വേളയിൽ മന്ത്രി അൽ സബ സൂചിപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത എല്ലാ സ്വദേശികൾക്കും  പ്രതിരോധ കുത്തിവയ്പ്പ് നല്കാനാകുമെന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാധ്യമായ ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ  വിതരണം ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

Related News