ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് പിന്‍വലിക്കാന്‍ സാധ്യത തെളിയുന്നു.

  • 07/02/2021

കുവൈത്ത് സിറ്റി : ഫെബ്രുവരി 21 ഞായറാഴ്ച മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ ഏര്‍പ്പെടുത്തുന്നതോടെ 35 രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധനം പിന്‍വലിക്കാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ  രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളികളടക്കമുള്ള പ്രവാസികള്‍  മറ്റു രാജ്യങ്ങളെ  ഇടത്താവളമാക്കി കുവൈത്തിലേക്ക് എത്തിയിരുന്നത്.

 14 ദിവസം ഈ രാജ്യങ്ങളില്‍ താമസിച്ചതിന് ശേഷം 72 മണിക്കൂര്‍ സാധുവായ കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് രാജ്യത്ത് നേരത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ വരുന്നതോട് കൂടി മറ്റു രാജ്യങ്ങളെ  ഇടത്താവളമാക്കുന്നത് ഒഴിവാകുവാനുള്ള സാധ്യതയാണ് തെളിയുന്നത്. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയ വകുപ്പുകളുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം  മന്ത്രിസഭ ഈ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അറിയുന്നു. 

Related News