സലൂണുകളടക്കമുള്ള ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടിയ തീരുമാനം പുനഃപരിശോധിക്കാൻ മന്ത്രിമാരുടെ സമിതി.

  • 07/02/2021


കുവൈറ്റ് സിറ്റി: കോവിഡ്  വ്യാപനത്തെത്തുടർന്ന്  സലൂണുകളടക്കമുള്ള  ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടിയ  തീരുമാനം പുന -പരിശോധിക്കണമെന്ന്  ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ്  അൽഗാനിം മന്ത്രിസഭയോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എം‌പിമാരായ ഡോ. അബ്ദുല്ല അൽ തരിജി, അഹമ്മദ് അൽ ഹമദ് എന്നിവരുടെ സാന്നിധ്യത്തിൽ അലയൻസ് ഓഫ് എഫക്റ്റഡ് എന്റർപ്രണർ, ചെറുകിട സംരംഭങ്ങളുടെ പ്രതിനിധികളെ താൻ സന്ദർശിച്ചതായി അൽ-ഗനിം  വിശദീകരിച്ചു.  സമീപകാല സർക്കാർ തീരുമാനങ്ങളുടെ ഫലമായി 
ചെറുകിട  ബിസ്‌നെസ്സുകാർ  അനുഭവിച്ച നാശനഷ്ടങ്ങൾ വിശദീകരിച്ചു.


ഈ മേഖലക്കെതിരായ നടപടികൾ ഉടനടി നിർത്തണമെന്ന്  മന്ത്രിസഭയോട് ആവശ്യപ്പെടുന്നതായും , ഈ തീരുമാനം ഈ ചെറുകിട പദ്ധതികളുടെ ഉടമകളുടെ കുടുംബം, സാമൂഹിക, സാമ്പത്തിക ജീവിതം എന്നിവയിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നുവെന്നും, വിഷയം പുനപരിശോധിക്കാൻ സമ്മതിച്ച പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദുമായി സംസാരിച്ചതായും,  മന്ത്രി അടിയന്തര സമിതിയും ചെറുകിട സംരംഭങ്ങളുടെ ഉടമകളുടെ പ്രതിനിധികളും തമ്മിൽ നാളെ ഒരു കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related News