മിനിസ്ട്രി ഓഫ് എഡ്യൂക്കേഷനിലെ നിരവധി ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ്.

  • 07/02/2021


കുവൈറ്റ് സിറ്റി :  സുബാൻ മേഖലയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സപ്ലൈസ് ആൻഡ് സ്റ്റോർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്ക് വേണ്ടി നടത്തിയ കോവിഡ്  പരിശോധനയിൽ നിരവധിപേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ഇതിനെത്തുടർന്ന്  ഇന്നലെ ഓഫീസ് അണുവിമുക്തമാക്കിയതായും ജീവനക്കാരുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരുടെയും സ്വാബ് ടെസ്റ്റ് എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയ  വൃത്തങ്ങൾ അറിയിച്ചു. 

Related News