27 ദിവസത്തിനുള്ളിൽ 9271 വിദേശികളുടെ വർക്ക് പെർമിറ്റ് റദ്ദായതായി കുവൈറ്റ് മാൻപവർ അതോറിറ്റി.

  • 08/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽ  15 ദിവസത്തിനുള്ളിൽ 362 വർക്ക് പെർമിറ്റുകൾ നൽകിയതായും, കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ പ്രവാസികളുടെ  9,271 വർക്ക് പെർമിറ്റുകൾ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നൽകിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

രാജ്യത്തിന് പുറത്തുള്ളവരുടെ വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടതിനെത്തുടർന്ന്  4999 വർക്ക് പെർമിറ്റുകൾ റദ്ദാക്കി, തൊഴിലാളികളുടെ  മരണതേത്തുടർന്ന് 555 വർക്ക് പെർമിറ്റും  , കുവൈറ്റ് വിട്ടുപോയതിനാൽ  3534 പേരുടെ വർക്ക് പെർമിറ്റും റദ്ദായി , ഫാമിലി വിസയിലേക്ക് 183 വർക്ക് പെർമിറ്റ്  മാറ്റിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ റിപ്പോർട്ടുചെയ്തു. 

കഴിഞ്ഞ ജനുവരി 24 മുതൽ  അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ(ഓൺലൈൻ) വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുന്നത്  ആരംഭിച്ചു,  ഈ സംവിധാനം ഉപയോഗിച്ച്  ഫെബ്രുവരി 7 വരെ 362 പെർമിറ്റുകൾ വിതരണം ചെയ്തു, നിലവിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത്  മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമാണെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. 

Related News