കുവൈത്തിലേക്ക് മടങ്ങാനാകാതെ ദുബൈയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരികെ പോകാന്‍ അഭ്യര്‍ഥിച്ച് ദുബൈ ഇന്ത്യന്‍ എംബസ്സി

  • 08/02/2021

 കുവൈത്ത് സിറ്റി : കുവൈത്തിലും സൗദിയിലേക്കും  വരാനാകാതെ ദുബൈയിലും അബുദാബിയിലും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരോട് നാട്ടിലേക്ക്  തിരികെ പോകുവാന്‍ ഉപദേശിച്ച് യു.എ.ഇ ഇന്ത്യന്‍ എംബസ്സി. ഇപ്പോയത്തെ സാഹചര്യത്തില്‍ യാത്ര തടസ്സങ്ങള്‍ എപ്പോള്‍ നീങ്ങുമെന്ന് പറയാനികില്ലെന്നും അനന്തമായി കാത്തിരിക്കുന്നതിന് പകരം തിരികെ പോകുന്നതാണ് ഉചിതമെന്നും എംബസ്സി ട്വീറ്റ് ചെയ്തു. 

കോവിഡിന്‍റെ രണ്ടാം വരവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി  അന്താരാഷ്ട്ര വിമാന സർവീസിന് വിലക്കേർപ്പെടുത്തിയ കാരണത്താൽ സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനായി യു.എ.ഇയിലെത്തിയ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്. വിദേശികള്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് ദുബായ്, അബുദാബി വഴി ഇരു രാജ്യങ്ങളിലേക്കും  യാത്ര ചെയ്യാൻ കഴിയില്ല. 

ആയിരക്കണക്കിന് പ്രവാസികളാണ്  ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ താമസ പാക്കേജില്‍ ദുബൈയിലും മറ്റ് രാജ്യങ്ങളുമായി കുടുങ്ങി കിടക്കുന്നത്. അപ്രതീക്ഷിതമായി വന്ന യാത്രാ നിയന്ത്രണം കാരണം താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. 

രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും നിലവിലെ സാഹചര്യത്തിൽ  അനിശ്ചിതമായി നീണ്ട് പോവാനും  സാധ്യതഏറെയാണ്.അതിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്.  

Related News