കുവൈത്തിൽ ഭാഗിക കർഫ്യു പരിഗണിക്കുക ഒരു മാസത്തിനു ശേഷം.

  • 09/02/2021

കുവൈറ്റ് സിറ്റി : കുവൈറ്റിൽ  ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ  ഭാഗമായുള്ള നിയന്ത്രണങ്ങളുടെ ഒരുമാസത്തെ ഫലം വിലയിരുത്തിയതിനുശേഷം ആവശ്യമെങ്കിൽ  ഭാഗിക കർഫ്യു  പരിഗണിക്കുമെന്ന്  ആരോഗ്യവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

മാളുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും പ്രവർത്തന സമയത്തിൽ നിയന്ത്രണം കൊണ്ടുവരുക, വർക്ക് ഷിഫ്റ്റ് കുറയ്ക്കുക, ഒത്തുചേരലുകൾ തടയുക തുടങ്ങി കഴിഞ്ഞ ദിവസങ്ങളിലായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികളുടെ ഒരു മാസത്തെ വിലയിരുത്തലിന് ശേഷം മാത്രമേ ഭാഗിക കർഫ്യു പരിഗണിക്കുകയുള്ളുവെന്ന് അധികൃതർ. 

ഒരു മാസത്തെ വിലയിരുത്തലിന് ശേഷം രാജ്യത്തെ  ആരോഗ്യമേഖലയിലെ പുരോഗതി കണക്കിലെടുത്ത്  നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിനോ നിയന്ത്രണങ്ങൾ നീട്ടുന്നതിനോ ഭാഗിക കർഫ്യു  ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ തീരുമാനമാകും . കോവിഡ് വ്യാപനത്തിന്റെ  ആദ്യഘട്ടങ്ങളെ അപേക്ഷിച്ച് ഇപ്പോൾ  മരണ നിരക്കിൽ കുറവ് വന്നിട്ടുണ്ട് എങ്കിലും  ഉയർന്ന തോതിലുള്ള അണുബാധകളും തീവ്രപരിചരണ കേസുകളും മരണനിരക്കിൽ സ്വാഭാവിക വർദ്ധനവിന് കാരണമാകുമെന്ന് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

Related News