ട്രാഫിക് നിയമലംഘനം, 30,000 ട്രാഫിക് ടിക്കറ്റുകൾ, 9 വിദേശികളെ നാടുകടത്തി; MOI.

  • 09/02/2021


കുവൈറ്റ് സിറ്റി:  യാത്രക്കാരുടെ ജീവൻ അപകടത്തിലാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെയും  ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെയും കണ്ടെത്താനുള്ള ട്രാഫിക് സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായുള്ള  പരിശോധനകളുടെ  ഫലമായി 30,954 ട്രാഫിക് കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. 12  മോട്ടോർ വാഹനങ്ങൾ  പിടിച്ചെടുക്കുകയും 93 നിയമലംഘകരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കുകയും ,പ്രായപൂർത്തിയാകാത്ത 52 പേരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് അയക്കുകയും സുരക്ഷാ, ജുഡീഷ്യൽ അധികാരികളുടെ നിർദ്ദേശപ്രകാരം  10 വാഹനങ്ങൾ പിടിച്ചെടുക്കുകയും,  ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 9 പ്രവാസികളെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകൾക്കും കൈമാറി. 

ട്രാഫിക് ഓപ്പറേഷൻ സെക്ടർ പുറത്തിറക്കിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകളിൽ,നിയമലംഘന രജിസ്ട്രേഷനിൽ ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്മെൻറ്  6,071 കേസുകളോടെ  ഒന്നാമതും  5422 കേസുകളോടെ അൽ അഹ്മദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രണ്ടാമതും നിൽക്കുന്നു . ഫർവാനിയ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനു കീഴിൽ  5012 കേസുകളും  , അൽ-ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനു കീഴിൽ 4704 കേസുകളും  ,  ക്യാപിറ്റൽ ഗവർണറേറ്റ് 4,384 കേസുകളോടെയും , തൊട്ടുപിന്നാലെ മുബാറക് അൽ കബീർ ട്രാഫിക് ഡിപ്പാർട്ട്മെന്റ് 2262 കേസുകളും റെജിസ്റ്റർചെയ്തു .

ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 52 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞുവെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് കഴിഞ്ഞയാഴ്ച 625 സുരക്ഷാ പരിശോധനകൾ  നടത്തി, 1130 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി, 54 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തു, അതുപോലെ തന്നെ താമസരേഖകളില്ലാത്ത 38 പേരെ  അറസ്റ്റ് ചെയ്തുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Related News