കുവൈത്തിലെ അനധികൃത ലേബർ സപ്ലൈ ഓഫീസ്, ഏഴ് നേപ്പാളികളെ അറസ്റ്റുചെയ്തു.

  • 09/02/2021


കുവൈറ്റ് സിറ്റി : സ്വദേശി വീടുകളിൽനിന്നും ഒളിച്ചോടുന്ന ജോലിക്കാരെ വ്യാജ ലേബർ സപ്ലൈ ഓഫീസ്  വഴി വിതരണം ചെയ്യുന്ന നേപ്പാളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരെ അവരുടെ സ്പോൺസർമാരിൽ നിന്ന് ഓടിപ്പോകാൻ പ്രേരിപ്പിച്ച് ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്താണ് ഇവർ കടത്തിക്കൊണ്ടുവന്നിരുന്നത്, കുവൈത്തിലെ നിലവിലെ വീട്ടുജോലിക്കാരുടെ ദൗർലഭ്യം മുതലെടുത്താണ് സംഘം വ്യാജ ലേബർ സപ്ലൈ ഓഫീസ്  പ്രവർത്തിപ്പിച്ചിരുന്നത്.   

ലൈസൻസുള്ള ഓഫീസുകൾ  വഴിയാണ് ഇവർ  സ്വദേശിവീടുകളിലേക്ക്  ജോലിക്കാരെ വിതരണം ചെയ്തിരുന്നത്, സുരക്ഷാ അന്യോഷണ വിഭാഗത്തിന്റെ പരിശോധനയിൽ വ്യാജ ഓഫീസ് നടത്തിയ ഏഴ് നേപ്പാളികളെയും ഒളിച്ചോട്ടം നടത്തിയ നിരവധി വീട്ടുജോലിക്കാരെയും പിടികൂടി. 
ഇവരുടെ കയ്യിൽ നിന്നും തൊഴിലാളികളെ വാങ്ങി  സ്വദേശികൾക്ക് വിതരണം ചെയ്ത ലൈസൻസുള്ള ഓഫീസുകളും അടപ്പിച്ചതായും നടത്തിപ്പുകാർക്കെതിരെ വിശദമായ  അന്യോഷണം പ്രഖ്യാപിച്ചതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News