കൊവിഡ് പ്രതിരോധം: ചെറുകിട, ഇടത്തര ബിസിനസ് ഉടമകളുടെ ദുരിതങ്ങൾ കുവൈറ്റ് പ്രധാനമന്ത്രി മനസിലാക്കുന്നുണ്ടെന്ന് സ്പീക്കർ

  • 09/02/2021



കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടി വരുന്നതിൽ സംരഭകർ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഉടമകൾ തുടങ്ങിയവർ നേരിടുന്ന പ്രയാസം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹ് മനസിലാക്കുന്നുണ്ടെന്ന് നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിം പറഞ്ഞു.

പ്രധാനമന്ത്രിയെ താൻ സന്ദർശിച്ചുവെന്നും ആരോഗ്യ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് പ്രയാസങ്ങളും പരിഹരിക്കുന്നതിന് അദ്ദേഹം പ്രവർത്തിക്കുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.

ചെറുകിട, ഇടത്തരം ബിസിനസ് ഉടമകളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഗാനിം പറഞ്ഞു. നിയമലംഘകർക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News