വ്യോമ നിയന്ത്രണം: സുപ്രീം കമ്മിറ്റി യോഗം ചേർന്നു

  • 09/02/2021

കുവൈത്ത്‌ സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യ വിമാന സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീം കമ്മിറ്റി ചർച്ച ചെയ്തതായി അൽ റായ് പത്രം റിപ്പോർട്ട്‌ ചെയ്തു. യോഗത്തിൻറെ വിശദ വിവരങ്ങൾ അറിവായിട്ടില്ല. ഫെബ്രുവരി 21 മുതൽ രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യതിനാൽ ഇന്ത്യ അടക്കമുള്ള 35  രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധനം നീക്കുമെന്ന വാർത്തകളുണ്ടായിരുന്നു. 

 പു​തി​യ കോവിഡ്  കേ​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തോ​ടെയാണ് യാത്ര നിരോധനം ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ മാസങ്ങളിൽ കേസുകൾ കുറഞ്ഞുവന്നെങ്കിലും ജനുവരി മുതൽ കോവിഡ് കേസുകൾ ഉയരുകയായിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. 

Related News