സൗദിയിൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

  • 09/02/2021

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ കൂടുതൽ പേർ സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഒറ്റക്കും കുടുംബത്തിനൊപ്പവും സ്വന്തം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമില്ല. എന്നാൽ പൊലീസ് പരിശോധനാ സമയത്തും പുറമെയുള്ളവരോട് സംസാരിക്കുമ്പോഴും മാസ്‌ക് നിർബന്ധമാണ്.

സ്വന്തം വാഹനത്തിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് താഴ്ത്തിയാൽ പ്രശ്‌നമാകില്ല. സ്വന്തം കുടുംബമാണ് കൂടെയുള്ളതെങ്കിലും മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കില്ല. എന്നാൽ പൊലീസുദ്യോഗസ്ഥരോ പുറമെ നിന്നുള്ളവരോ സംസാരിക്കാനായി വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയാൽ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഇല്ലെങ്കിൽ ആയിരം റിയാൽ പിഴ ചുമത്തും. വാഹനത്തിൽ ഉള്ളത് സ്വന്തം ഭാര്യയോ മക്കളോ രക്ഷിതാക്കളോ അല്ലെങ്കിൽ മാസ്‌ക് നിർബന്ധമാണ്. മാസ്‌കില്ലാതെ സഞ്ചരിക്കുന്നത് കണ്ടാൽ തന്നെ വാഹനം തടഞ്ഞ് പിഴ ചുത്തും.

Related News