കുവൈത്തിൽ വൻ വ്യാജ മദ്യ വേട്ട, മൂന്ന് ബംഗ്ളദേശ് സ്വദേശികൾ പിടിയിൽ. വീഡിയോ കാണാം.

  • 09/02/2021


കുവൈറ്റ് സിറ്റി :  കബദ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ  ബംഗ്ളദേശ്  മദ്യ നിർമ്മാണ സംഘത്തെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. സുരക്ഷാ സേനക്ക് ലഭിച്ച വിവരങ്ങളെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യ നിർമ്മാണ കേന്ദ്രം പോലീസ് പിടികൂടിയത്.  മേജർ ജനറൽ ഫറാജ് അൽ സൂബിയുടെ നേതൃത്വത്തിലുള്ള പോലീസ്  സംഘമാണ് പരിശോധന നടത്തിയത്.  

മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു, ഓടി രക്ഷപ്പെട്ട ഒരാൾക്കുള്ള തിരച്ചിൽ തുടരുകയാണ്. പരിശോധനയിൽ  നിരവധി വലിയ ബാരൽ വാഷും,  മദ്യ നിർമ്മാണ ഉപകരണങ്ങളും, വിൽപ്പനക്കായി തയ്യാറാക്കി വച്ചിരുന്ന നിരവധി വ്യാജമദ്യ കുപ്പികളും കണ്ടെത്തി.  അടുത്തിടെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ മദ്യവേട്ടയാണെന്ന് പോലീസ് വെളിപ്പെടുത്തി, മദ്യ നിർമ്മാണത്തിനായി ഉപയോഗിച്ച  വലിയ ടാങ്കും, 340 ബാരലുകളും, 12200 ബോട്ടിലുകളുംമാണ് പിടികൂടിയത്.    

Related News