കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർദ്ധനവ്, ആയിരത്തിലധികം പേർക്ക് രോഗബാധ, 6 മരണം.

  • 09/02/2021


കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1002  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 172996  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 591  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 6  മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്  . 10271 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  9310  പേർ  ചികിത്സയിലും, 96  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

Related News