കൊറോണ വൈറസ്: പൊതുജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർഫ്യൂ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

  • 09/02/2021

റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നതിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണമെന്നും പൊതുജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർഫ്യൂ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ-ഷൽഹൂബ് കർശനമായി മുന്നറിയിപ്പ് നൽകി.

വീണ്ടും കർഫ്യൂ ഏർപ്പെടുത്തണമോ എന്നത് സമൂഹത്തിലെ ഓരോ അംഗങ്ങളുടെ കൈകളിലാണെന്നും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോൾ പാലിക്കാതെ വരുമ്പോൾ കർഫ്യൂ അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പത്രസമ്മേളനത്തിൽ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

'എല്ലാ മുൻകരുതൽ നടപടികൾ പാലിക്കാനുള്ള നിരന്തരമായ മുന്നറിയിപ്പുകൾ സർക്കാർ നൽകിയിട്ടും പ്രോട്ടോക്കോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ദൗർഭാഗ്യകരമാണ്'', തലാൽ അൽ-ഷൽഹൂബ് പറഞ്ഞു.കൊറോണ വൈറസ് പടരുന്നത് അധികാരികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കർശന നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമായ വിലയിരുത്തൽ നടത്തുന്നുണ്ടെന്നും ലഫ്റ്റനന്റ് കേണൽ അൽ-ഷൽഹൂബ് പറഞ്ഞു. കഴിഞ്ഞ കാലയളവിൽ കൊറോണ വൈറസ് അണുബാധയുടെ ശതമാനം വർദ്ധിച്ചതിനു കാരണം സാമൂഹിക അകലം പാലിക്കാത്തതാണെന്ന ആരോഗ്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന അദ്ദേഹം ഓർമ്മിപ്പിച്ചു.

Related News