കുവൈത്തിൽ കോവിഡ് രോഗികളിൽ 61.1 % പേർ സ്വദേശികൾ.

  • 09/02/2021


കുവൈറ്റ് സിറ്റി :  കുവൈത്തിലെ കോവിഡ് രോഗികളിൽ 61.1 % പേർ സ്വദേശികളാണെന്ന്  ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ്, കുവൈത്തിലെ  കൊറോണ വൈറസ് രോഗ സംഭവവികാസങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പതിവ് മാധ്യമ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രപരിചരണത്തിൽ ശരാശരി ഒക്യുപൻസി നിരക്ക് 15 ശതമാനമാണ്, എപ്പിഡെമോളജിക്കൽ പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന് ആരോഗ്യപരമായ ആവശ്യകതകൾ പാലിക്കുന്നതിൽ സാമൂഹിക ഉത്തരവാദിത്തവും സഹകരണവും ആവശ്യമാണെന്ന് അൽ സനദ് ആവശ്യപ്പെട്ടു. 

ജനുവരി മാസത്തിൽ രാജ്യത്തെ കോവിഡ് രോഗികളിൽ  സ്വദേശികൾ 61.1 ശതമാനത്തിലെത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി, രോഗബാധിതരിൽ 16 മുതൽ 44 വയസ്സുവരെയുള്ളവർ 67.12 ശതമാനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സജീവമായ കേസുകളുടെ എണ്ണം ഡിസംബറിലെ മൂവായിരത്തിൽ നിന്ന് 9,000 ത്തിലധികമായി വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 


Related News