ബീച്ചുകളിലെ താത്കാലിക ടെന്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം.

  • 10/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബീച്ചുകളിലും മറ്റു പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള താത്കാലിക ടെന്റുകൾ നീക്കം  ചെയ്യാൻ നിർദ്ദേശം .  കൊറോണ ഭീഷണിയിൽ ആരോഗ്യ വകുപ്പ്  കർശനമായ ചട്ടങ്ങളിലൂടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.   

അനുശാസിച്ചിട്ടുള്ള നിയമങ്ങൾ എല്ലാം തന്നെ വളരെ വ്യക്തതയുള്ളതാണെന്നും  ആളുകൾ ഒത്തുചേരുന്നത്   നിരോധിച്ചിട്ടുണ്ടെന്നും ഒരു തരത്തിലും അവ മറികടക്കാൻ അനുവദിക്കില്ലെന്നും അതിനാൽ, കടൽത്തീരത്ത് പോകുന്നവർ ആരോഗ്യ നിർദ്ദേശങ്ങളും, കോവിഡ് മാനദണ്ഡങ്ങളും  പാലിക്കുകയും വേണമെന്നും ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിങ് ആൻഡ് റോഡ് 
വർക്സ്  ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫഹദ് അൽ ഖുറൈഫ അറിയിച്ചു .

Related News