കുവൈത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ സംരംഭങ്ങൾക്ക് വാടകയും ശമ്പളവും നൽകാൻ സർക്കാർ ആലോചന.

  • 10/02/2021

കുവൈറ്റ് സിറ്റി : കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ അടയ്‌ക്കേണ്ടി വരുന്നതിൽ  ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ഉടമകൾ നേരിടുന്ന പ്രയാസം കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹിനു മുന്നിൽ  നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനിം  അവതരിപ്പിച്ചിരുന്നു, ഇതിനെത്തുടർന്ന്  ചെറുകിട, ഇടത്തരം ബിസിനസ്സ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഒരുങ്ങുന്നു.  ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി നാളെ (വ്യാഴാഴ്ച) സർക്കാർ യോഗം ചേരുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ബിസിനസ്സ് ഉടമകൾക്കുള്ള നഷ്ടപരിഹാര പദ്ധതി സർക്കാർ പഠിക്കുകയാണെന്ന് വിശ്വസനീയമായ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു, മാൻ‌പവർ‌ അതോറിറ്റിയുടെ രേഖകൾ‌ പ്രകാരം തൊഴിലാളികളുടെ ശമ്പളത്തിനുപുറമെ പ്രതിമാസ വാടക ബിസിനസ്സ് ഉടമകൾക്ക് വിതരണം ചെയ്യുന്നത് നിർ‌ദ്ദേശത്തിൽ‌ ഉൾ‌പ്പെടുന്നു. കോവിഡ്  വ്യാപനത്തെത്തുടർന്ന്  സലൂണുകൾ, ബ്യൂട്ടിപാർലറുകൾ, സ്പോർട്സ്- ഹെൽത്ത് ക്ലബ്ബുകൾ  ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടിയ  മന്ത്രിസഭാ തീരുമാനത്തെ തുടർന്ന്  സ്ഥാപന ഉടമകളും, എംപിമാരും പ്രധിഷേധം രേഖപ്പെടുത്തിയിരുന്നു.  

Related News