അഞ്ച് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു

  • 10/02/2021

കുവൈത്ത് സിറ്റി : വാക്‌സിനേഷൻ വിജയകരമാക്കാൻ പഴുതടച്ച കർമപദ്ധതിയമായി കുവൈത്ത് സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ മിശ്രിഫില്‍ മാത്രമായി നല്കിയിരുന്ന കോവിഡ് വാക്‌സിനേഷനായി അഞ്ച് കേന്ദ്രങ്ങളില്‍ കൂടി ആരംഭിച്ചതായി  ആരോഗ്യ വകുപ്പ് അറിയിച്ചു. ഫര്‍വാനിയ ഗവര്‍ണ്ണറേറ്റിലെ അർഡിയ അൽ ഷമാലി ഹെൽത്ത് സെന്റർ, ഹവല്ലി ഗവര്‍ണ്ണറേറ്റിലെ സൽവ സ്പെഷ്യലിസ്റ്റ് സെന്റർ, കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റിലെ മുസീദ് ഹമദ് അൽ സലേ ഹെൽത്ത് സെന്റർ ,അഹമ്മദി ഗവര്‍ണ്ണറേറ്റിലെ ഈസ്റ്റ് അഹ്മദി ഹെൽത്ത് സെന്റർ, ജഹ്റ ഗവര്‍ണ്ണറേറ്റിലെ ജാബർ അൽ അഹ്മദ് ആരോഗ്യ കേന്ദ്രത്തിലും കുത്തിവെപ്പ് ആരംഭിച്ചത്. 

രാജ്യത്ത്  സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണ്ണമാകുമെന്ന് കരുതുന്നത്. പ്രതിമാസം 300,000 പേര്‍ക്ക് കോവിഡ് കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇതിനകം ഏകദേശം 8,50,000 സ്വദേശികള്‍ കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ മിശ്രിഫില്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യ മന്ത്രി രാജ്യത്ത് 35 ഡോ. ബാസില്‍ അല്‍ സബാഹ് വാക്സിനേഷന്‍ സെന്ററുകള്‍ കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Related News