കുവൈത്തില്‍ ക്വാറന്‍റൈന്‍ കാലാവധി 14 ദിവസം;രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ 7 ദിവസം ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിലും 7 ദിവസം ഹോം ക്വാറന്റൈനിലും കഴിയണം

  • 10/02/2021

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈൻ കാലയളവിൽ ഇളവ് അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് സാദ് അൽ ഒതൈബി വ്യക്തമാക്കി. പുതിയ തീരുമാന പ്രകാരം ഫെബ്രുവരി 21 ഞായറാഴ്ച മുതൽ രാജ്യത്തെത്തുന്ന  യാത്രക്കാര്‍ 7 ദിവസം ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനും  7 ദിവസം ഹോം ക്വാറന്റൈനിലും കഴിയണമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക്  ട്രാവലർ പ്ലാറ്റ്ഫോം വഴി ഹോട്ടലുകള്‍ ബുക്ക് ചെയ്യുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടന്നും ഇതിലൂടെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഹോട്ടലുകള്‍ തിരിഞ്ഞടുക്കുവാന്‍ സാധിക്കുമെന്നും സാദ് അൽ ഒതൈബി പറഞ്ഞു. 

നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് മുക്ത സർട്ടിഫിക്കറ്റും പതിനാലു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. പുതിയ കേസുകളുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ വർധനവും അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് ആഗോളതലത്തില്‍ വ്യാപിക്കുന്നതുമാണ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍  കാരണം. 35 രാജ്യങ്ങളിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ചാണ് ഇന്ത്യയില്‍  നിന്നുൾപ്പെടെ ആളുകൾ എത്തുന്നത്.  ഇപ്പോയത്തെ സാഹചര്യത്തില്‍ 14 ദിവസത്തെ ഇടത്താവളത്തിലെ താമസവും അതിന് ശേഷം കുവൈത്തിലെത്തിയ ശേഷമുള്ള 7 ദിവസത്തെ  ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനും വലിയ സാമ്പത്തിക ബാധ്യതയായിരിക്കും പ്രവാസികള്‍ക്ക് വരുത്തുക. 

Related News