ജയിലിനുള്ളിൽ സ്മാർട്ട് ഫോൺ വിൽപ്പന; വില 2000 ദിനാർ വരെ.

  • 10/02/2021


കുവൈറ്റ് സിറ്റി: ജയിലിനുള്ളിൽ സ്മാർട്ട് ഫോൺ വിൽപ്പന നടത്തിയ അറബ് വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.  ജയിലിനുളളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി കരാർ ഉള്ള റെസ്റ്റോറന്റിൻറെ ജീവനാക്കാരനാണ് ജയിലിനുള്ളിൽ സ്മാർട്ട് ഫോൺ വിൽപ്പന നടത്തിയത്. ഇദ്ദേഹം മുൻപും ഫോണുകൾ വിൽപ്പന നടത്തിയിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്യോഷണം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ജയിലിലേക്ക് കൊണ്ടുവന്ന ഭക്ഷണ പായ്ക്കിൽ സംശയം തോന്നിയ അധികൃതർ ഫുഡ് പായ്ക്കുകൾ പരിശോധിച്ചപ്പോളാണ് നാല് പായ്ക്കുകളിലായി നാല് സ്മാർട് ഫോണുകളും ചാർജറുകളും സുരക്ഷാഗാർഡുകൾ  കണ്ടെത്തിയത് . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, പിടിച്ചെടുത്ത ഫോണുകൾ ബന്ധപ്പെട്ട അതോറിറ്റിക്ക് അയച്ചിട്ടുണ്ട്. ജയിലിനുള്ളിലെ കള്ളക്കടത്ത് സ്മാർട്ട്‌ഫോണുകൾ  അന്തേവാസികൾക്ക്  വിറ്റിരുന്നത് 2,000 ദിനാറോളം ഈടാക്കിയായിരുന്നു എന്ന് അധികൃതർ അറിയിച്ചു.  

Related News