മൂന്ന് മില്യൺ റിയാലിലധികം പണം അനധികൃതമായി പുറത്തേക്കയച്ച വിദേശികൾ അറസ്റ്റിൽ

  • 19/10/2020

ഹായിൽ;  സൗദി അറേബ്യയ്ക്ക് പുറത്തേക്ക് അനധികൃതമായി പണം അയച്ച വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബം​ഗ്ലാദേശുകാരായ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദിയിലെ ഹായിൽ പൊലീസാണ് അറിയിച്ചത്.  മൂന്ന് മില്യൺ റിയാലിലധികം പണം അനധികൃതമായി മറ്റ് രാജ്യത്തേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.  അനധികൃതമായി പണം പുറത്തേക്ക് അയച്ചതിൽ നേരത്തെ ഇന്ത്യക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Related News