ദേശിയ ദിനാഘോഷങ്ങൾക്ക് മുൻപ് കുവൈത്തിൽ ഭാഗിക കർഫ്യു പരിഗണനയിൽ.

  • 10/02/2021


കുവൈറ്റ് സിറ്റി :   കൊറോണ വൈറസ് അണുബാധയുടെ തോതിൽ അഭൂതപൂർവമായ വർധനയും തീവ്രപരിചരണത്തിലെ ഉയർന്ന തോതിലുള്ള നിരക്കും നടപടിക്രമങ്ങൾ ക്രമേണ കർശനമാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.  നിലവിലെ സാഹചര്യം വിലയിരുത്താനായി നാളെ വ്യാഴാച നടക്കുന്ന യോഗത്തിൽ മന്ത്രിസഭ നിരവധി നിർദ്ദേശങ്ങളും ശുപാർശകളും ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ പുറപ്പെടുവിക്കുമെന്നാണ് വിവരം.

ദേശീയ ദിനാഘോഷങ്ങളുടെ  ഭാഗമായി വരുന്ന  അവധി ദിവസങ്ങളായ  ഫെബ്രുവരി 22 മുതൽ  28 വരെയാണ് ഭാഗിക കർഫ്യു ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .  ആഘോഷ വേളകളിൽ ഉണ്ടാകുന്ന ജനക്കൂട്ടവും  ഒത്തുചേരലുകളും ഒഴിവാക്കുക  എന്ന ലക്ഷ്യത്തിന്റെ ഭാ​ഗാമായാണ് ഈ ദിവസങ്ങളിൽ ഭാഗിക കർഫ്യു ഏർപ്പെടുത്താനുള്ള നീക്കം.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തുടർന്ന് സ്വീകരിക്കേണ്ട  പ്രധാനപ്പെട്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ആരോഗ്യ അധികാരികളോടും സാമ്പത്തിക സമിതിയോടും കൂടിയാലോചിച്ച ശേഷം ഈ തീരുമാനം കാബിനറ്റിൽ ഉൾപ്പെടുത്തും , എല്ലാ  ഒത്തുചേരലുകളും ആഘോഷങ്ങളും തടയുന്നതിനുള്ള ഒരു സംവിധാനം യോഗത്തിൽ  അംഗീകരിക്കാനാണ് സാധ്യത. 

വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ  മന്ത്രിസഭയുടെ ആരോഗ്യ സമിതി, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ എന്നിവ ഉൾപ്പെടും . സമിതിയുടെ ആരോഗ്യ നിർദ്ദേശങ്ങൾ യോഗത്തിന് മുൻപ് മന്ത്രിസഭക്ക്  സമർപ്പിക്കും തുടർന്ന് മന്ത്രിസഭ  ചേരുമെന്നും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും  ഔദ്യഗിക  വൃത്തങ്ങൾ വെളിപ്പെടുത്തി.

Related News