സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു

  • 11/02/2021

റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ്​ വില പുതുക്കി നിശ്ചയിച്ചത്​. എല്ലാ മാസവും 11ാം തീയതിയാണ്​ രാജ്യത്ത്​ ഇന്ധനവില പുനഃപരിശോധിക്കുന്നത്​. അതുസരിച്ച്​ 91 ഇനം പെട്രോളിന്റെ വില ലിറ്ററിന് 1.62 റിയാലിൽ നിന്നും 1.81 റിയാലായി ഉയർത്തി. 95 ഇനം പെട്രോളിന്റെ വില 1.75 റിയാലിൽ നിന്നും 1.94 റിയാലുമായും വർധിപ്പിച്ചു.

ഫെബ്രുവരി 11 മുതൽ മാർച്ച് 10 വരെയുള്ള പുതുക്കിയ നിരക്ക് ബാധകമാകുന്നത്. അന്താരഷ്ട്ര വിപണിയിലേക്കുള്ള സൗദിയിൽ നിന്നുള്ള എന്ന കയറ്റുമതി വിലയ്ക്കനുസൃതമായാണ് ഓരോ മാസവും പത്താം തിയതി റീടെയിൽ മാർക്കറ്റിലെ വില പുനഃനിശ്ചയിക്കുന്നത്.

Related News