സൗ​ദി​യി​ൽ 115 പു​തി​യ ഫാ​ക്ട​റി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി; ചെലവായത് 1.63 ശ​ത​കോ​ടി റി​യാ​ൽ

  • 15/02/2021

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ മാ​സം മാ​ത്രം 115 പു​തി​യ ഫാ​ക്ട​റി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ​താ​യി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1.63 ശ​ത​കോ​ടി റി​യാ​ൽ ചെ​ല​വി​ലാ​ണ് ഇ​ത്ര​യും ഫാ​ക്ട​റി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വ​യി​ൽ 66 ഫാ​ക്ട​റി​ക​ളി​ൽ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തോ​ടെ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ സൗ​ദി​യി​ൽ നി​ല​വി​ലു​ള്ള​തും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തു​മാ​യ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 9783 ആ​യി. 

ക​ഴി​ഞ്ഞ ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഇ​ത് 9681  ആ​യി​രു​ന്നു. പു​തി​യ ഫാ​ക്ട​റി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ സ്വ​ദേ​ശി​ക​ൾ 173 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, മൊ​ത്തം വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 3147 ആ​യി ഉ​യ​ർ​ന്നു. വേ​ൾ​ഡ് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​െൻറ​യും (ഡ​ബ്ല്യു.​ടി.​ഒ) ഗ​ൾ​ഫി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തി​െൻറ നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മ​ല്ലാ​ത്ത രീ​തി​യി​ൽ ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളു​ടെ മ​ത്സ​ര​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ച​ട്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ്യ​വ​സാ​യി​ക നി​ക്ഷേ​പ​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന്​ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്  പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related News