ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യയും സൗദിയും

  • 15/02/2021

ന്യൂഡെൽഹി: ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. പ്രതിരോധ മേഖലയിൽ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും സൗദിയും തമ്മിൽ സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്.

അടുത്ത സാമ്പത്തിക വർഷമാണ് ഇരുസൈന്യങ്ങളും ചേർന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യൻ സൈന്യം സൗദി അറേബ്യയിലെത്തും. 2020 ഡിസംബറിൽ ഇന്ത്യൻ കരസേന മേധാവി മേജർ ജനറൽ എം.എം. നരവനെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യ സന്ദർശിച്ചത്. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. ഇതിന് പിന്നാലെയാണ് സംയുക്ത സൈനിക പ്രകടനം നടത്തുമെന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Related News