193.6 മില്ല്യന്‍ റിയാലിന്റെ അഴിമതി; വിദേശികളും ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പേര്‍ പിടിയില്‍

  • 19/10/2020

സൗദി അറേബ്യയിൽ  193.6 മില്ല്യന്‍ റിയാലിന്റെ അഴിമതി നടത്തിയതിന്റെ പേരിൽ  ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പേര്‍ പിടിയില്‍. അഴിമതി അധികാര ദുര്‍വിനിയോഗം, കൈകൂലി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരും വിദേശികളും ഉള്‍പ്പെട്ട സംഘം പിടിയിലായത്. പ്രതിരോധ മന്ത്രാലയം, ബലദിയ്യ, നീതി ന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്.

റിയാദ് ബലദിയ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥരെ പിടികൂടി. ബലദിയ്യ കരാറില്‍ ഏര്‍പ്പെട്ട ഒരു കമ്പനിയുടെ 5 വിദേശികളും പിടിയിലായിട്ടുണ്ട്. ഇവരുടെ വീടുകളിലും മറ്റു പല സ്ഥലങ്ങളിലും പരിശോധന നടത്തി. പലരും ഭൂമിക്കടിയില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഒരു പള്ളിയുടെ സേവനത്തിന് വേണ്ടിയുള്ള ഒരു മുറിയിലും പണം സൂക്ഷിച്ചിരുന്നു. കൈകൂലി വാങ്ങിയതിന് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഇവര്‍ക്ക് കൈകൂലി കൊടുത്ത മൂന്ന് വിദേശികളും പിടിയിലായി

Related News