സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ

  • 18/02/2021



റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നുമുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണ പ്രകാരം ദിവസേന വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണവും വർധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിലവിൽ അംഗീകരിച്ച എല്ലാ വാക്‌സിനുകൾക്കും രണ്ടു ഡോസുകൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20 ലക്ഷമായി. ഈ വർഷം അവസാനത്തോടെ ബാക്കി 26 ലക്ഷം ആളുകൾക്കും വാക്‌സിൻ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഭരണാധികാരികളായ സൽമാൻ രാജാവും കിരീടാവകാശി അമീർ മുബമ്മദ് ബിൻ സൽമാനും ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിച്ചിരുന്നു.

ഫൈസർ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും 10 ദശലക്ഷം ഡോസുകളാണ് സൗദി സ്വീകരിക്കുന്നത്. ഇത് വേഗത്തിൽ തന്നെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ആസ്ട്രസെനക വാക്‌സിൻ രാജ്യത്ത് ലഭ്യമാക്കൂകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

Related News