ക​ണ്ട​ൽ​ക്കാ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ യാം​ബു​വി​ലെ സാ​ദ് ബി​ൻ മു​ഈ​സ് സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട്സ്​ ടീം വി​ദ്യാ​ർ​ഥി​ക​ൾ

  • 20/02/2021



യാം​ബു: ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ൽ 'മാ​ൻ ഗ്രോ​വ് ഫോ​റ​സ്​​റ്റ്​' എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. ദേ​ശീ​യ സ്‌​കൗ​ട്ട്സ്​ വി​ഭാ​ഗ​ത്തിന്റെ​യും യാം​ബു വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ ന​ടീ​ലും  ന​ട​ന്ന​ത്.

യാം​ബു​വി​ലെ സാ​ദ് ബി​ൻ മു​ഈ​സ് സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട്സ്​ ടീം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് 250 ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. യാം​ബു ടൗ​ണി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന 'വാ​ദി ഖ​മാ​ൽ' എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ​നം കൂ​ടു​ത​ലു​ള്ള​ത്. നി​ര​വ​ധി സ്വ​ദേ​ശി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശം യാം​ബു ഗ​വ​ർ​ണ​റേ​റ്റി​ലെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം​ കൂ​ടി​യാ​ണ്. ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തിന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പു​തു​ത​ല​മു​റ​ക്ക് അ​വ​ബോ​ധം ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്‌​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കാ​നും സ്‌​കൗ​ട്ട്സ്​ വി​ഭാ​ഗ​ത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ടെ​ന്ന് യാം​ബു വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ സ്കൗ​ട്ട്സ്​ ക​മീ​ഷ​ണ​ർ മു​വാ​ഫ​ഖ് അ​ൽ​സൊ​ഹ്‌​രി പ​റ​ഞ്ഞു. 

സ​മ്പൂ​ർ​ണ ദേ​ശീ​യ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030ന്റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തിന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​തെ​ന്നും 'അ​രാം​കോ' ഈ ​പ​ദ്ധ​തി​ക്ക് ഏ​റെ സ​ഹ​ക​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂ​മി​യി​ലെ ഏ​റ്റ​വും ജൈ​വ സ​മ്പ​ന്ന ആ​വാ​സ വ്യ​വ​സ്ഥ​ക​ളി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ക​ണ്ട​ൽ​ക്കാ​ടു​ക​ൾ. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ച​തു​പ്പു​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യ സ​സ്യ​ങ്ങ​ളാ​ണ് ഇ​വ. ഉ​പ്പു ക​ല​ർ​ന്ന വെ​ള്ള​ത്തി​ൽ കൂ​ടു​ത​ലാ​യി വ​ള​രു​ന്ന ഇ​ത്ത​രം ചെ​ടി​ക​ൾ​ക്ക് വേ​റി​ട്ട പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. വ​ലി​യ തി​ര​മാ​ല​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ലെ പ​ല ഭാ​ഗ​ത്തും ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ സു​ല​ഭ​മാ​യി വ​ള​രു​ന്ന​ത്. ക​ട​ലി​ൽ​നി​ന്ന്​ ഒ​ഴു​കി​യെ​ത്തു​ന്ന ഫ​ല​ഭൂ​യി​ഷ്‌​ഠ​മാ​യ എ​ക്ക​ലും ധാ​തു​ല​വ​ണ​ങ്ങ​ളു​മാ​ണ് ഈ ​ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​ക്ക് അ​ടി​സ്ഥാ​നം. ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളെ​യും മ​ണ്ണൊ​ലി​പ്പി​നെ​യും ത​ട​യാ​ൻ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് ക​ഴി​വു​ണ്ട്. പ്ര​കൃ​തി​ദ​ത്ത ആ​വാ​സ വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​തി​ലൂ​ടെ പ​ക്ഷി​ക​ൾ​ക്കും മ​റ്റു ജീ​വി​ക​ൾ​ക്കും സ്വൈ​ര​മാ​യി വി​ഹ​രി​ക്കാ​ൻ കൂ​ടി ഇ​വി​ടെ ക​ഴി​യു​ന്നു. ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ലോ​ക​ത്തിന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ ന​ശീ​ക​ര​ണം നേ​രി​ടു​ന്നു​ണ്ട്.    

കൃ​ഷി​ക്കു​വേ​ണ്ടി​യും കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നും ആ​ണ് ഇ​വ പ​ല​യി​ട​ത്തും ന​ശി​പ്പി​ക്കു​ന്ന​ത്. ജ​ല​മ​ലി​നീ​ക​ര​ണം​കൊ​ണ്ടും ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​വ ന​ശി​ക്കു​ന്നു​ണ്ട്. തീ​ര​ദേ​ശ​ത്തെ  പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്ക് വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് തു​ട​ങ്ങി​യ​വ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ​ല  രാ​ജ്യ​ങ്ങ​ളി​ലും ക​ണ്ട​ൽ​ക്കാ​ടു​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

Related News