ബാങ്കുകൾ വഴിയുള്ള പണമിടപാടുകൾ ഇനി സൗദിയിൽ മിനിറ്റുകൾക്കകം

  • 21/02/2021

സൗദിയിൽ നാളെ മുതൽ ബാങ്കുകൾ വഴിയുള്ള പണമിടപാട് മിനിറ്റുകൾക്കകം സാധ്യമാകും. സൗദിയിലെ വ്യത്യസ്ഥങ്ങളായ ബാങ്കുകൾക്കിടയിൽ ലോക്കൽ ട്രാൻസ്ഫർ ഞൊടിയിടയിൽ നടത്താനാകും. ഇതിനുള്ള അംഗീകാരം സെൻട്രൽ ബാങ്ക് നൽകി. ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. നിലവിൽ പണമയച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് അക്കൗണ്ടിലേക്ക് പണമെത്തുന്നത്.   

ഇനി പുതിയ സാങ്കേതിയവിദ്യ വഴി വിവിധ ബാങ്കുകൾക്കിടയിൽ സാമ്പത്തിക കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും ഇത് ഗുണകരമാകും. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും മുഴുസമയവും പുതിയ സേവനം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. സൗദി പേയ്‌മെൻറ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കൽ ആക്റ്റിവേറ്റ് ചെയ്‌താൽ മതി. ഇതിനുള്ള ഫീസ് നിലവിലെ ട്രാൻസ്ഫർ ഫീസിനെക്കാളും കുറവായിരിക്കും.

Related News