സൗദി അറേബ്യയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു

  • 20/10/2020


 റിയാദ്;  സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി സൗദി അറേബ്യയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ, ധാതു വിഭവ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറൈഫ്. വ്യവസായ ധാതു മേഖല നേരിട്ട് ആറ് ലക്ഷത്തോളം തൊഴിൽ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.  നേരിട്ടല്ലാതെ ലോജിസ്റ്റിക് സർവ്വീസ് മേഖലകളിലും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ സമൂലം ഉടച്ചുവാര്‍ക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതി ‘വിഷന്‍ 2030’ന്റെ ഭാ​ഗമാണിത്. 

Related News