കൊവിഡ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പൂർത്തിയാക്കിയവർ കൊറോണ ബാധിതരുമായി ബന്ധപ്പെട്ടാലും പിന്നീട് ക്വാറന്റൈൻ ആവശ്യമില്ല; സൗദി

  • 03/03/2021

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂർത്തിയാക്കിയ ശേഷം കൊറോണ രോഗികളോട് ഇടപെഴകിയാലും ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്‍ദുൽ ആലി അറിയിച്ചു. 

കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവർക്ക് നിലവിൽ ക്വാറന്റീൻ നിർബന്ധമാണ്. എന്നാൽ വാക്സിനെടുത്ത് രണ്ടാഴ്‍ച പൂർത്തിയാക്കിയവരാണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ലെന്നാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചത്. 

എന്നാൽ മാസ്‍ക് അടക്കമുള്ള മറ്റ് മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണം. ശ്വാസകോശ രോഗങ്ങൾക്കുള്ള സ്‍പ്രേകൾ പോലുള്ളവ ഉപയോഗിക്കുന്നവർ കഴിയുന്നത്ര വേഗം വാക്സിനെടുക്കണം. വാക്സിനെടുക്കുന്നതിന് ഇത്തരക്കാരുടെ രോഗാവസ്ഥ തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News