സൗദിയിൽ കൊവിഡ് വാക്‌സിൻ ഫാർമസികളിൽ സൗജന്യമായി ലഭ്യമാക്കും: ആരോഗ്യ മന്ത്രി

  • 04/03/2021

ദമാം : സൗദിയിൽ  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാക്‌സിനുകൾ രാജ്യത്തെ എല്ലാ ഫാർമസികളിലും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു.

നിലവിലെ പ്രതിരോധ കുത്തിവെപ്പുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും മരുന്നുകൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 2020 ഡിസംബർ 17 ന് രാജ്യവ്യാപകമായി വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചതിനു ശേഷം നൂറിലധികം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെച്ചാണ് കുത്തിവെപ്പുകൾ നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.

Related News