കൊവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്‍ച മുതൽ ഭാഗിക ഇളവ് അനുവദിച്ച് സൗദി അറേബ്യാ

  • 06/03/2021

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്‍ച മുതൽ ഭാഗിക ഇളവ് അനുവദിച്ച് സൗദി അറേബ്യാ. വെള്ളിയാഴ്‌ച രാത്രി ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുണ്ട്.

സിനിമാ ശാലകൾ, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിമ്മുകൾ തുടങ്ങിയവക്ക് പ്രവർത്തിക്കാം. വിവാഹങ്ങളും പാർട്ടികളും അടക്കമുള്ള സാമൂഹിക പരിപാടികൾക്ക് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിർദേശം. ഹോട്ടലുകൾക്കും കഫേകൾക്കും ആദ്യം 10 ദിവസത്തേക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് അത് 20 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ നിയന്ത്രണമാണ് പിൻവലിക്കുന്നത്.

എന്നാൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പിൽ പരാമർശമൊന്നുമില്ല. വിമാന വിലക്ക് ഏർപ്പെടുത്തിയപ്പോഴും എത്രനാൾ നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ അറിയിപ്പുകളുണ്ടായിരുന്നില്ല. ആരോഗ്യ സുരക്ഷ ഉറപ്പാക്കണണെന്നും കർശനമായ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Related News