ഇസ്രായേലുമായി സൗഹൃദം; സൗദിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ഐ.എസ്

  • 21/10/2020

ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിൽ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഐ.എസ്. സൗദിയുടെ എണ്ണ വ്യവസായ മേഖലയെ ആക്രമിക്കാനാണ് അംഗങ്ങളോട് ഐ.എസ് ആഹ്വാനം ചെയ്തത്. ‘ഇതാ യഹൂദര്‍ നിങ്ങളുടെ അടുത്തെത്തി. നിങ്ങളുടെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുന്നു. നിങ്ങളുടെ സ്വേച്ഛാധിപതികളുടെ അംഗീകാരത്തോടെ,’ ഐ.എസ് പ്രതിനിധി അബു ഹംസ അല്‍ ഖുറേഷിയുടെ ശബ്ദരേഖയില്‍ പറയുന്നു. ‘ടാര്‍ഗറ്റുകള്‍ ധാരാളമാണ്. ഈ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന കേന്ദ്രമായ ഓയില്‍ പൈപ് ലൈനുകളും ഫാക്ടറികളും തകര്‍ത്ത് തുടങ്ങാം,’ സൗദിയെ എങ്ങനെയാണ് ആക്രമിക്കേണ്ടെതെന്നും ശബ്ദരേഖയില്‍ പറയുന്നു. യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദം സ്ഥാപിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഐ.എസിന്റെ ആക്രമണ പദ്ധതി.

Related News