വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി

  • 18/03/2021


സൗദിയിൽ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പദ്ധതി മുഖേന പതിനായിരം സ്വദേശികൾക്ക് ജോലി കണ്ടെത്തും. വിവിധ മന്ത്രാലയങ്ങൾ തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

വ്യോമയാന മേഖലയിൽ അടുത്ത രണ്ട് വർഷത്തിനകം പതിനായിരം സ്വദേശികൾക്ക് ജോലി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാനവ വിഭവശേഷി വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി.

പൈലറ്റ്, സഹപൈലറ്റ്, എയർട്രാഫിക് കൺട്രോളർ, റൺവെ, ഗ്രൗണ്ട് കോർഡിനേറ്റർ, മെയിന്റനൻസ് ടെക്‌നീഷ്യൻ, എയർക്രാഫ്റ്റ് തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പിൽ വരുത്തുക. ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ എല്ലാ വിമാന കമ്ബനികൾക്കും വിമാനത്താവള സേവനദാതാക്കൾക്കും നിർദേശം നൽകി. പദ്ധതി പൂർത്തീകരണത്തിനും നടപടികളുടെ നിരീക്ഷണത്തിനുമായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Related News