ഇഖാമ, വർക്ക് പെർമിറ്റ് എന്നിവക്കുള്ള നിരക്കുകൾ വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വം; സൗദി

  • 18/03/2021

റിയാദ് : സൗദിയിൽ ഇഖാമ, വർക്ക് പെർമിറ്റ് എന്നിവക്കുള്ള നിരക്കുകൾ വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഫീസുകൾ തൊഴിലാളിയുടെ ഉത്തരവാദിത്തമല്ല. 

പുതിയ പരിഷ്‌കാരങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വിദേശ തൊഴിലാളി ജോലി മാറുന്ന പക്ഷം ഇഖാമ, വർക് പെർമിറ്റ് ഫീസുകൾ വഹിക്കേണ്ടത് പുതിയ തൊഴിലുടമയായിരിക്കും. ഇഖാമയും വർക് പെർമിറ്റും പുതുക്കാൻ കാലതാമസം നേരിട്ടാലുള്ള പിഴകളും തൊഴിലുടമയാണ് വഹിക്കേണ്ടത്. 

Related News