കോവിഡ്​ വാക്സിൻ: മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല -​ സൗദി ആരോഗ്യ മന്ത്രാലയം

  • 23/03/2021

ജിദ്ദ: സൗദിയിൽ കോവിഡ്​ വാക്സിനുമായി ബന്ധപ്പെട്ട്​ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി പറഞ്ഞു. പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നതിനിടയിലാണ്​ ഇക്കാര്യം പറഞ്ഞത്​. ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ വേഗത്തിൽ വാക്സിനെടുക്കണമെന്ന്​ ഉപദേശിക്കുന്നു. രാജ്യത്ത്​ സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ്​ കേസുകൾ റജിസ്​റ്റർ ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​.

മുൻകരുതൽ നടപടികളോടുള്ള പ്രതിബന്ധത പോസിറ്റീവ്​ കേസുകളുണ്ടാകുന്നത്​ നിയന്ത്രിക്കാൻ സഹായിക്കും. ചില രാജ്യങ്ങളിൽ പുതി​യ കോവിഡ്​ കേസുകളും കാണാൻ തുടങ്ങിയിട്ടുണ്ട്​. അവയെ മൂന്നാം തരംഗങ്ങൾ എന്നാണ്​ വിളിക്കുന്നത്​. ഭൂരിഭാഗം കേസുകളും ഔദ്യോഗിക വകുപ്പുകളോ, ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്​ധരോ കണ്ടെത്തിയതാണ്​. അതിനാൽ പകർച്ചവ്യാധിക്കെതിരെയുള്ള മുൻകരുതൽ പാലിക്കുന്നതിലുള്ള ​ജാഗ്രത നാം തുടരണമെന്നും വക്താവ്​ പറഞ്ഞു.

രാജ്യത്തെ വിവിധ മേഖലകളിൽ നൽകിയ കേവിഡ്​ ഡോസുകളുടെ എണ്ണം 30,26,355 എത്തിയിട്ടുണ്ട്​. വാക്​സിനെടുത്ത ശേഷം ഗർഭംധരിക്കൽ നീട്ടിവയ്​ക്കേണ്ട ആവശ്യമില്ല. ഗർഭധാരണയെയും രക്തദാനത്തെയെന്നും അതു ബാധിക്കുന്നില്ല. രക്തം കട്ടയാകുന്നതും വാക്​സിനുകളും തമ്മിൽ ബന്ധമില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം തെറ്റാണെന്നും കൃത്യമല്ലെന്നും ​ബന്ധപ്പെട്ട ശാസ്​ത്ര വകുപ്പുകൾ തെളിയിച്ചിട്ടുണ്ട്​. മുലയൂട്ടുന്ന സ്​ത്രീകൾക്കും വാക്​സിനെടുക്കാം. മുലയൂട്ടുന്ന സ്​ത്രീയെയോ അല്ലെങ്കിൽ ശിശുവിനെയോ വാക്​സിൻ ബാധിക്കില്ല. മറ്റ്​ ​പ്രായക്കാർക്ക്​ പുറമെ ഗൾഭിണികൾക്ക്​ വാക്​സിൻ നൽകുന്നതിനെക്കുറിച്ച്‌​ നല്ല പഠനങ്ങൾ നടക്കുന്നുണ്ടെന്നും വക്താവ്​ പറഞ്ഞു.

Related News