ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെട്ടേക്കും : സൗദി കിരീടാവകാശി

  • 25/10/2020

സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി അമേരിക്കന്‍ ശതകോടീശ്വരനായ ഹൈം സബാനെ ഉദ്ധരിച്ചാണ് ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ട്.ഇസ്രായേലുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇറാനാലോ ഖത്തറിനാലോ തന്റെ രാജ്യത്തെ ജനങ്ങളാലോ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് എംബിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന ബിന്‍ സല്‍മാന്‍ പറഞ്ഞതായി സബാന്‍ പ്രസ്താവിച്ചു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനു വേണ്ടി 'ബൈഡന്‍ വൈറ്റ് ഹൗസിലെത്തിയാലുള്ള ഇസ്രായേലിന്റെ സുരക്ഷയും സമൃദ്ധിയും' എന്ന തലക്കെട്ടില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിങ്ങിനിടെയാണ് സബാന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

Related News