പ്രവാസികൾക്ക് തിരിച്ചടി; സൗദി എയർലൈൻസ് സർവ്വീസുകൾ പുനരാരംഭിക്കുമെന്ന അറിയിപ്പ് പിൻവലിച്ചു

  • 26/10/2020

റിയാദ്;  പ്രവാസികൾക്ക് തിരിച്ചടിയായി  സൗദി എയർലൈൻസിന്റെ പുതിയ തീരുമാനം. ഇന്ത്യ അടക്കമുളള രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച സർവ്വീസുകളുടെ അറിയിപ്പ് പിൻവലിച്ചതായി റിപ്പോർട്ട്.  കേരളത്തില്‍ കൊച്ചിയിലേക്കും, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും സര്‍വ്വീസുണ്ടാകുമെന്ന്  അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കുമാണ് സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെ കാര്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ടുളള ട്വിറ്റർ പോസ്റ്റ് പിൻവലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യത്തിൽ വിമാന സർവ്വീസുകൾ നടത്താൻ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ യാത്രാ നിർദ്ദേശങ്ങൾ പാലിക്കാൻ സൗദിയ എല്ലാ യാത്രക്കാരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ പുതിയ നീക്കം പ്രവാസികൾക്ക് ഒന്നടങ്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ  

Related News