പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലെ മാര്‍ക്കറ്റിങ് തസ്തികകളും സ്വദേശിവൽക്കരണം

  • 29/10/2020

റിയാദ്;  പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിലെ മാര്‍ക്കറ്റിങ് തസ്തികകളും സ്വദേശിവൽക്കരണത്തിനൊരുങ്ങുന്നു. ഇതുമായി  മാനവ വിഭവശേഷി മന്ത്രാലയവും മാര്‍ക്കറ്റിങ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചുവെന്ന റിപ്പോർട്ട്. സ്വദേശികളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനുളല നീക്കമാണ് അധികൃതർ നടത്തുന്നത്.   ആവശ്യമുള്ള സ്വദേശികൾക്ക് മതിയായ പരിശീലനം നല്‍കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

മൂന്ന് വകുപ്പുകള്‍ തമ്മില്‍ ചേര്‍ന്നാണ് മാര്‍ക്കറ്റിങ് തസ്തികയില്‍ സ്വദേശികളെ നിയമിക്കുക. മാനവ വിഭവശേഷി മന്ത്രാലയം, മാനവശേഷി വികസന നിധി, മാര്‍ക്കറ്റിങ് അസോസിയേഷന്‍ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്ന് വേണ്ട പദ്ധതി തയ്യാറാക്കും. ഇതിനു മുന്നോടിയായി ഈ മേഖലയിലെ നിലവിലെ സ്ഥിതി പരിശോധിക്കും. എത്ര വിദേശികള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നു എന്ന് കണ്ടെത്തും. ഇതിലേക്ക് അര്‍ഹരായ സൌദികള്‍ ലഭ്യമാകുന്നതിന് അനുസരിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കുക. ഈ മേഖലയിലേക്ക് താല്‍പര്യമുള്ളവരെ കണ്ടെത്തി മതിയായ പരിശീലനവും നല്‍കും.

Related News