നാളെ മുതൽ വിദേശത്ത്​ നിന്നുള്ളവർക്ക് ഉംറ ചെയ്യാം; പിസിആർ ടെസ്റ്റ് നിർബന്ധം

  • 30/10/2020

നാളെ മുതൽ വിദേശത്ത്​ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചുതുടങ്ങുമെന്ന്​ സൗദി അറേബ്യയിലെ ഹറം അധികൃതർ അറിയിച്ചു. തീർഥാടകർക്ക്​ എല്ലാ വിധ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോ​ട്ടോകോളും പാലിച്ചുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണ്​. 18നും 50നുമിടയിൽ പ്രായമുള്ളവർക്കാണ്​ തീർഥാടനത്തിന്​ അവസരം.

സൗദിയിലേക്കുള്ള യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആവശ്യമുണ്ട്​. ഇതോടൊപ്പം പള്ളികളിലെ പ്രവേശനമടക്കം കാര്യങ്ങളിൽ മൊബൈൽ ആപ്​ വഴിയുള്ള മുൻകൂർ ബുക്കിങ്​ സംവിധാനവും വേണ്ടിവരും. ഉംറ സേവനദാതാക്കൾ ഓരോ തീർഥാടകനും താമസസൗകര്യമൊരുക്കണം. സൗദിയിൽ എത്തുന്ന ഓരോ തീർഥാടകനും മൂന്നു ദിവസം ഹെൽത്ത്​ ക്വാറന്റൈന്​ വിധേയമാകണം. ഇൻഷുറൻസ്​ സേവനം, വാഹന സൗകര്യം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കണം. ഉംറ സിസ്​റ്റത്തിലുള്ള തീർഥാടകരുടെ വിവരങ്ങൾ ഉംറ കമ്പനികൾ പരിശോധിക്കുന്നതടക്കം കാര്യങ്ങളും ശ്രദ്ധിക്കണം. തീർഥാടകരെ 50 പേർ വീതമുള്ള ഗ്രൂപ്പായി തിരിക്കണം. ഒാരോ ഗ്രൂപ്പിനും ഒരു ഗൈഡിനെയും നിയോഗിക്കണം.

Related News