മസ്‍ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; യുവാവ് അറസ്റ്റിൽ

  • 31/10/2020

മക്കയിലെ മസ്‍ജിദുല്‍ ഹറമിലേക്ക് യുവാവ് കാര്‍  ഇടിച്ചുകയറ്റി. സംഭവത്തിൽ   സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ അറസ്റ്റ് ചെയ്‍തു. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി വ്യക്തമാക്കി.  കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.  വാതിലില്‍ ഇടിക്കുന്നതിന് മുൻപ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്. ഇന്നലെ രാത്രി 10.30തിനായിരുന്നു സംഭവം. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സ്വദേശിയായിരുന്നു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Related News