കൊവിഡ് കാലത്തും വിദേശികൾ അയക്കുന്ന പണത്തിന് ഒരു കുറവുമില്ല...

  • 31/10/2020

കൊവിഡ് കാലമാണെങ്കിലും സൗദി അറേബ്യയിൽ   നിന്ന് വിദേശികളയക്കുന്ന പണത്തിൽ വർധനവെന്ന് റിപ്പോർട്ട്. സൗദിയിൽ നിന്ന് അയക്കുന്ന പണത്തിൽ 28.6 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായി  സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അറിയിച്ചു. . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വളരെ കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.   സൗദിയിൽ ജോലിചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം സ്വദേശത്തേക്ക് അയച്ചത് 1321 കോടി റിയാലാണെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28.6 ശതമാനത്തിന്റെ വർദ്ധനയാണിത്. ജനുവരി മുതൽ സെപ്തംബർ അവസാനം വരെയുള്ള കാലയളവിൽ വിദേശികളയച്ചത് 11024 കോടി സൗദി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചു 18.5 ശതമാനത്തിന്റെ വർധവുണ്ടായിട്ടുണ്ട്. നാലു വർഷമായി വിദേശികളയാക്കുന്ന പണത്തിൽ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷമാണ് ഇതിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം കൊവിഡ് പ്രതിസന്ധിയിലും വിദേശികളുടെ റെമിറ്റൻസിൽ വധനവ് രേഖപ്പെടുത്തിയത് സാമ്പത്തികാവസ്ഥയെ മെച്ചപ്പെടുത്തും. 

Related News